പേരാവൂർ: കണ്ണൂർ വിമാനതാവളത്തിലേക്ക് കൊട്ടിയൂർ പഞ്ചായത്തിലെ അമ്പായത്തോട്ടിൽ നിന്ന് മട്ടന്നൂർ വരെ സ്ഥലം ഏറ്റെടുക്കാൻ ആകെ 964.72 കോടി അനുവദിച്ചിരുന്നതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ നക്ഷത്ര ചിഹ്നമിടാതെയുള്ള ചോദ്യത്തിന് മറുപടി നൽകി. പരാതികൾ പരിഹരിച്ചു വരികയാണെന്ന്നും സണ്ണി ജോസഫ് എംഎൽഎയുടെ ചോദ്യത്തിനുള്ള മറുപടിയിൽ വ്യക്തമാക്കി.
കണ്ണൂർ വിമാനത്താവളം മാനന്തവാടി റോഡ് സംബന്ധിച്ച് സണ്ണി ജോസഫ് എം എല്‍ എ നിയമസഭ സമ്മേളനത്തില്‍ ഉന്നയിച്ച
(എ). കണ്ണൂർ വിമാനത്താവളം- മാനന്തവാടി റോഡിന്റെ അലൈൻമെന്റ് പൂർണമായി നിശ്ചയിച്ചിട്ടുണ്ടോ പ്രസ്തുത അലൈൻമെന്റ് സംബന്ധിച്ച് ലഭിച്ച പരാതികൾക്ക് പരിഹാരനടപടി സ്വീകരിച്ചിട്ടുണ്ടോ? വിശദമാക്കമോ?
(ബി) . പ്രസ്തുത റോഡിനുള്ള സ്ഥലമെടുപ്പ് നടപടികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ? ഇല്ലെങ്കിൽ സ്ഥലമെടുപ്പ് നടപടികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ നടപടികൾ സ്വീകരിക്കുമോ എന്ന നക്ഷത്ര ചിഹ്നം ഇല്ലാത്ത ചോദ്യങ്ങള്‍ക്ക് മറുപടിയായി പൊതുമരാമത്ത് വകുപ്പ് മന്ത്രി
(എ) എയർപോർട്ട് കണക്ടിവിറ്റി റോഡ് 3- മാനന്തവാടി, ബോയ്സ് ടൌൺ,പേരാവൂർ, ശിവപുരം മട്ടന്നൂർ റോഡ് പ്രവൃത്തിക്ക് 30-10- 2017 തീയതിയിൽ തത്വത്തിൽ ഭരണാനുമതിയും 25 -4 -2023 തീയതിയിൽ കിഫ്‌ബി യിൽനിന്നും ഭൂമി ഏറ്റെടുക്കുന്നതിനുള്ള964.72 കോടി രൂപയുടെ സാമ്പത്തിക അനുമതിയും ലഭിച്ചിട്ടുണ്ട്.മേൽ പ്രവൃത്തിയുടെ അലൈൻമെന്റ് പൂർണമായും നിശ്ചയിച്ചിട്ടുണ്ട്. പരാതികൾ ലഭിക്കുന്ന മുറയ്ക്ക് സ്ഥല പരിശോധന നടത്തുകയും, പരിഹരിക്കാവുന്ന പരാതികൾക്ക് പരിഹാര നടപടികൾ സ്വീകരിച്ചിട്ടുള്ളതും, പരാതിക്കാർക്ക് കൃത്യമായ മറുപടികൾ നൽകുകയും ചെയ്യുന്നുണ്ട്.
(ബി) റോഡിന് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള റിക്വിസിഷൻ ഫോം അടങ്ങുന്ന അപേക്ഷ 7-7- 2022 ന് ജില്ലാ കലക്ടർക്ക് സമർപ്പിച്ചു. 01-10 -2022 തീയതിയിൽ 6 (1) നോട്ടിഫിക്കേഷൻ പ്രസിദ്ധപ്പെടുത്തിയതിനെ തുടർന്ന് റവന്യൂ വിഭാഗവുമായി സംയുക്ത പരിശോധന ആരംഭിച്ചു.സംയുക്ത പരിശോധന 2024 ജൂൺ രണ്ടാം വാരത്തിൽ പൂർത്തീകരിച്ചിട്ടുണ്ട് 4(1)നോട്ടിഫിക്കേഷന് മുന്നോടിയായുള്ള രേഖകൾ റവന്യൂ ഡിപ്പാർട്ട്മെന്റ് സമർപ്പിച്ചിട്ടുണ്ട്. 2024 ജൂൺ അവസാനവാരത്തോടെ 4 (1) നോട്ടിഫിക്കേഷൻ പ്രസിദ്ധപ്പെടുത്തുന്നതാണെന്ന് റവന്യൂ ഡിപ്പാർട്ട്മെന്റ് അറിയിച്ചിട്ടുണ്ട് എന്നും മറുപടിയായി അറിയിച്ചു.
The minister said that 964.72 crores has been earmarked for the four-lane airport. Explanation that there are complaints.